മുസാഫിര്‍: പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വയനാട് മാനന്തവാടി സ്വദേശിയായ യുവാവിനെ കേന്ദ്ര ഇന്റലിജന്‍സ് (ഐ.ബി), ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.
പിലാക്കാവ് പഞ്ചാരക്കൊല്ലി സ്വദേശിയായ റിയാസ് എന്ന ദിനേശനാണ് (35) പിടിയിലായത്. ഇയാള്‍ക്ക് റഷീദ് എന്നും പേരുണ്ട്. പത്താന്‍കോട്ടിന് സമീപം മുസാഫിറിലെ ലോഡ്ജില്‍ നിന്ന് മുറാദാബാദ് എന്‍.ഐ.എ പ്രത്യേക ടീമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഭീകരാക്രമണം നടന്ന ദിവസം സമീപപ്രദേശങ്ങളിലെ ലോഡ്ജുകള്‍ പൊലീസ് റെയ്ഡ് ചെയ്തിരുന്നു. അന്ന് മറ്റ് അഞ്ചുപേരോടൊപ്പം ഇയാളും ലോഡ്ജില്‍ ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്.
പാകിസ്ഥാനിലേക്ക് നിരവധിതവണ റിയാസിന്റെ ഫോണില്‍ നിന്ന് കോളുകള്‍ പോയതായി കണ്ടത്തെിയിട്ടുണ്ട്.
റിയാസിന്റെ ഭീകരബന്ധത്തില്‍ ആശങ്കപ്പെട്ട് പിലാക്കാട്ടുകാര്‍
പത്താന്‍ കോട് ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട മലയാളി റിയാസിനെ കുറിച്ച് നാട്ടുകാര്‍ക്കും ഏറെ മതിപ്പില്ല. ഏറെ സംശയകരമായ ജീവിതം നയിച്ചിരുന്നയാളായിരുന്നു ഇയാള്‍.സ്പിരിറ്റ് ക
ത്ത് കേസില്‍ 13 വര്‍ഷം മുന്‍പ് ഇയാള്‍ പോലിസ് പിടിയിലായി. സ്പിരിറ്റ് കടത്തുന്ന ലോറിയിലെ ക്ലീനറായിരുന്നു ഇയാള്‍. ജാമ്യത്തിലിറങ്ങി അന്ന് മുങ്ങുകയായിരുന്നു. പിന്നീട് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. മത സംഘടനകളുമായി അടുത്ത ബന്ധമുള്ളവരായിരുന്നു ഇയാളുടെ സുഹൃത്തുക്കളെന്ന് നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് അവരില്‍ ചിലരുടെ സഹാത്തോടെ സൗദി അറേബ്യയിലേക്ക് പോയയെന്ന് മാനന്തവാടി പോലിസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സൗദി അറേബ്യയില്‍ വച്ച് ഇയാള്‍ മതം മാറി റിയാസായി. റഷീദ് എന്നും ഇയാള്‍ക്ക് വിളിപ്പേരുണ്ട്.
വീടുമായി ദിനേശന് ബന്ധമൊന്നുമില്ലെന്ന് സഹോദരന്‍ പറയുന്നു. നാട് വിട്ട് പോയ ശേഷം ഒന്ന് രണ്ട് തവണ വിളിച്ചിരുന്നു. മാനന്തവാടി പിലാക്കാട് സ്വദേശികള്‍ക്കും ദിനേശനെ കുറിച്ച് അധികമൊന്നും അറിയില്ല. ഏറെ ആശങ്കയോടെയാണ് ഇയാള്‍ക്ക് ഭീകരരുമായി ബന്ധമുണ്ടെന്ന വാര്‍ത്തകളെ നാട്ടുകാര്‍ കാണുന്നത്.
കാര്യമായ വിദ്യാഭ്യാസ യോഗ്യതയൊന്നുമില്ലാത്ത ദിനേശന്‍ ഉറുദു, ഹിന്ദി. ഇംഗ്ലീഷ് ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാവുന്ന തരത്തിലേക്ക് വളര്‍ന്നതായും പോലിസ് പറയുന്നു.
മതം മാറ്റി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന സംഘത്തിന്റെ ഭാഗമാണോ റിയാസ് എന്നും പോലിസ് പരിശോധിക്കുന്നുണ്ട്.
Discussion about this post