കൊച്ചി: വിജിലന്‍സ് ഡയറക്ടറെ യുഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്ദന്‍. വിജിലന്‍സ് തട്ടിപ്പ് സംഘമായി മാറിയെന്നും, വിജിലന്‍സിനെ പിരിച്ചുവിടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരെ അഴിമതിക്കേസുകളില്‍ നിന്നും രക്ഷിക്കുക എന്നൊരൊറ്റ ദൗത്യമാണ് വിജിലന്‍സിന്റേത്. ബാര്‍കോഴയിലെ വിജിലന്‍സ് നടപടികളുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചിരിക്കുന്നതെന്നും വിഎസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ബാര്‍ക്കോഴ കേസുമായി ബന്ധപ്പെട്ട് വിജിലന്‍സിനെതിരെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേരളത്തിലെ വിജിലന്‍സിന് വിജിലന്‍സ് ഇല്ലെന്നും ബാര്‍ക്കോഴ കേസ് മറ്റേതെങ്കിലും ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നും ഹൈക്കോടതി പരാമര്‍ശിച്ചിരുന്നു.
Discussion about this post