പാലക്കാട്: കുഴൽമന്ദത്ത് കാട്ടുപന്നികളെ വെടിവച്ച് കൊന്നു. ഇന്നലെ വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച പന്നികളെയാണ് വെടിവച്ചത്. വടവടി സ്വദേശി തത്തയെ ആണ് കാട്ടുപന്നികൾ കഴിഞ്ഞ ദിവസം ആക്രമിച്ചത്.
സംഭവത്തിന് പിന്നാലെ പന്നികളെ വെടിവയ്ക്കാൻ വനംവകുപ്പ് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വെടിവച്ചത്. രണ്ട് പന്നികളെയാണ് വെടിവച്ച് കൊന്നത് എന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
ഇന്നലെയാണ് തത്തയെ പന്നികൾ ആക്രമിച്ചത്. വീടിന് പുറക് വശം അടിച്ചുവിടുകയായിരുന്നു തത്ത. ഇതിനിടെ പന്നി ചാടിവീഴുകയായിരുന്നു. നിലത്ത് വീണ തത്തയുടെ കണങ്കാലിൽ പന്നി കടിച്ചു. തുടർന്ന് മാംസവുമായി പന്നി ഓടി മറയുകയായിരുന്നു.
കരച്ചിൽ കേട്ട് എത്തിയ പ്രദേശവാസികളാണ് തത്തയെ ആശുപത്രിയിൽ എത്തിച്ചത്. ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിൽ ആയിരുന്നു എത്തിച്ചത്. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്.
Discussion about this post