തിരുവനന്തപുരം; രാഹുൽഗാന്ധി പറഞ്ഞതുപോലെ കോൺഗ്രസിന് മത്സരിക്കാൻ പണമില്ല. പക്ഷേ, ജനങ്ങൾ തരും. പാവപ്പെട്ടവന്റെ 50 രൂപയും 100 രൂപയും കൊണ്ട് തിരഞ്ഞെടുപ്പ് നടത്തും. പണം കൊണ്ട് ഞങ്ങളെ തോൽപിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കുന്നത് ചിഹ്നം പോവാതിരിക്കാനല്ല, മറിച്ച് ബിജെപി സർക്കാറിനെ താഴെയിറക്കി ഫാസിസത്തെ ചെറുത്ത് തോൽപിക്കാനാണ്. സി.എ.എയെ കോൺഗ്രസ് എതിർത്തില്ലെന്നത് മുഖ്യമന്ത്രിയുടെ വ്യാജപ്രചരണമാണെന്നും രാഹുൽഗാന്ധിയടക്കമുള്ള നേതാക്കൾ അതിനെതിരേ സംസാരിച്ചതിന് തെളിവുകളുണ്ടല്ലോ എന്നും വി.ഡി. സതീശൻ പറഞ്ഞു.
രാജ്യത്തെ മുഖ്യപ്രതിപക്ഷ കക്ഷിയെ പ്രവർത്തിപ്പിക്കാതിരിക്കാൻ ഒരു ഭരണകൂടം എന്തൊക്കെ ചെയ്യുന്നു എന്നതിന് തെളിവാണ് ഇ.ഡി അന്വേഷണവും ആദായനികുതി റെയ്ഡുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.












