മലപ്പുറം : മലപ്പുറത്ത് മരിച്ച വ്യക്തിയുടെ സാമൂഹിക സുരക്ഷാ പെൻഷൻ ഒരു വർഷത്തോളം തട്ടിയെടുത്തതായി പരാതി. മലപ്പുറം ആലങ്കോട് സ്വദേശിയായ പെരിഞ്ചിരിയിൽ അബ്ദുള്ളയുടെ സാമൂഹ്യ സുരക്ഷാ പെൻഷൻ ആണ് കഴിഞ്ഞ ഒരു വർഷമായി മറ്റാരോ കൈപ്പറ്റിയിട്ടുള്ളത്. എന്നാൽ ഈ തുക തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് അബ്ദുള്ളയുടെ കുടുംബം വ്യക്തമാക്കി.
2019 ഡിസംബറിൽ ആയിരുന്നു അബ്ദുള്ള മരിച്ചത്. എന്നാൽ 2020 സെപ്റ്റംബർ വരെ ഇദ്ദേഹത്തിന്റെ സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റിയിട്ടുള്ളതായി വിവരാവകാശരേഖ പറയുന്നു. അബ്ദുള്ള മരണപ്പെടുന്നതിനും രണ്ടുമാസം മുൻപ് മാത്രമാണ് ഒടുവിൽ തങ്ങൾക്ക് പെൻഷൻ ലഭിച്ചത് എന്നാണ് വീട്ടുകാരുടെ വെളിപ്പെടുത്തൽ.
വിവരം പുറത്തുവന്നതിനെ തുടർന്ന് അബ്ദുള്ളയുടെ കുടുംബം പരാതി നൽകിയിട്ടുണ്ട്. 2019 ഒക്ടോബറിൽ ആണ് അബ്ദുള്ളയുടെ വീട്ടിൽ ഒടുവിലായി പെൻഷൻ നൽകുന്നത്. പിന്നീട് ഒരു വർഷത്തോളം ഈ പെൻഷൻ തുക മറ്റാരോ തട്ടിയെടുക്കുകയായിരുന്നു എന്നാണ് പരാതി നൽകിയിട്ടുള്ളത്. പഞ്ചായത്ത് സെക്രട്ടറിക്കാണ് അബ്ദുള്ളയുടെ കുടുംബം ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടുള്ളത്.
Discussion about this post