ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഫോൺ പരിശോധിക്കാൻ ആപ്പിൾ കമ്പനിയെ സമീപിച്ച് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്. ഫോണിന്റെ പാസ്‍വേർഡ് നൽകാൻ കെജ്രിവാൾ വിസമ്മതിച്ചതിനെ തുടർന്നാണ് ഫോൺ വിവരങ്ങൾ തേടി ഇഡി ആപ്പിൾ കമ്പിനിയെ സമീപിക്കുന്നത്. കെജ്രിവാൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ഇഡി വ്യക്തമാക്കി.
ഇഡി അറസ്റ്റിന് പിന്നാലെ കെജ്രിവാൾ തന്റെ ഐ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വച്ചെന്നും പിന്നീട് അത് ഓൺ ചെയ്യുകയോ പാസ്‍വേർഡ് പങ്കുവയ്ക്കുകയോ ചെയ്തില്ലെന്ന് ഇഡി പറയുന്നത്.
എന്നാൽ, പാർട്ടി വിവരങ്ങൾ ചോർത്താനാണ് ഇഡി നോക്കുന്നതെന്നാണ് എഎപി ആരോപിക്കുന്നത്. 70000 രൂപയുമാണ് അറസ്റ്റ് വേളയിൽ കെജ്രിവാളിന്റെ വസിതിയിൽ നിന്ന് ഇഡി കണ്ടെത്തിയത്.










