ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വിലകുറച്ചു. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 30.50 രൂപയാണ് കുറച്ചത്. അഞ്ച് കിലോഗ്രാമിന്റെ ചെറിയ സിലിണ്ടറിന് 7.50 രൂപ കുറച്ചിട്ടുണ്ട്.
ഇതോടെ, ഡൽഹിയിൽ 19 കിലോഗ്രാമിന്റെ സിലിണ്ടറിന്റെ വില 1764.50 രൂപയായി. അതേസമയം, ഗാർഗിക സിലിണ്ടറിന്റെ വിലിയിൽ മാറ്റമില്ല. ഇതിന് മുൻപ് ഈ വർഷം ആദ്യമാണ് വാണിജ്യസിലിണ്ടറിന്റെ വില കുറച്ചത്. അന്ന് 39. 50 രൂപയാണ് കുറച്ചത്.
അന്താരാഷ്ട്ര എണ്ണ വിലയിൽ വന്ന കുറവ്, നികുതി നയത്തിലെ മാറ്റം, സപ്ലൈ-ഡിമാൻഡ് എന്നിവ കാരണമാണ് സിലിണ്ടർ വിലയിൽ മാറ്റം സംഭവിച്ചത്.










Discussion about this post