തിരുവനന്തപുരം: കരുവന്നൂരിലെ സിപിഎമ്മിനെതിരായ ഇഡി നീക്കത്തിനെതിരെ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. സമയം അവസാനിച്ചുവെന്ന് പറഞ്ഞ് വാർത്താ സമ്മേളനം അവസാനിപ്പിച്ചു മടങ്ങുകയായിരുന്നു മുഖ്യമന്ത്രി . കരുവന്നൂരിലെ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളോട് ഒന്നിനും മുഖ്യമന്ത്രി പ്രതികരിച്ചില്ല.
10 മണിവരെ മാത്രം വാർത്താസമ്മേളനമെന്ന് അറിയിച്ചിട്ടുണ്ടായിരുന്നു. സമയം ഇല്ലാത്ത സമയത്ത് കരുവന്നൂർ കേസ് എടുത്ത് ചോദിക്കുന്നത് എന്തിനാണ്. മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽക്കാതെ പോയി എന്നു പറയാനാണോ. ഇതിനുള്ള മറുപടി താൻ തരില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. പത്ത് മണിക്ക് തന്നെ വാർത്താസമ്മേളനം താൻ അവസാനിക്കും. ബാക്കി കാര്യങ്ങൾ പിന്നീട് – പിണാറായി വിജയൻ പറഞ്ഞു.
കരുവന്നൂരിലെ സിപിഎമ്മിന്റെ ‘രഹസ്യ അക്കൗണ്ടുകളുടെ’ വിവരം തിരഞ്ഞെടുപ്പ് കമ്മീഷന് ഇഡി കൈമാറിയെന്ന വിവരം പുറത്ത് വന്നിരുന്നു. ധനമന്ത്രാലയത്തിനും ആർബിഐക്കും ഈ വിവരങ്ങൾ ഇഡി കൈമാറിയിട്ടുണ്ട്. സഹകരണ ബാങ്ക് നിയമങ്ങൾ ലംഘിച്ചാണ് അക്കൗണ്ട് തുറന്നതെന്നാണ് ഇഡിയുടെ കണ്ടെത്തൽ
Discussion about this post