മലപ്പുറം : മലപ്പുറം വണ്ടൂരിൽ മരുമകന്റെ വെട്ടേറ്റ് ഭാര്യാമാതാവ് മരിച്ചു. ഭാര്യയെ ഉപദ്രവിക്കുന്നത് തടഞ്ഞതിലുള്ള പ്രതികാരമായാണ് ഇയാൾ ഭാര്യാമാതാവിനെ വെട്ടി കൊലപ്പെടുത്തിയത്. വണ്ടൂർ നടുവത്ത് വരിച്ചാലിൽ സൽമത്ത് എന്ന 52 വയസ്സുകാരിയാണ് മരിച്ചത്.
സംഭവത്തിൽ സൽമത്തിന്റെ മരുമകൻ സമീറിനെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം ഉണ്ടായത് എന്ന് പോലീസ് അറിയിച്ചു. മകളെ വെട്ടാൻ ശ്രമിക്കുന്നത് തടയുമ്പോൾ സൽമത്തിന് വെട്ടേൽക്കുകയായിരുന്നു. കൊല്ലപ്പെട്ട സൽമത്തിന്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
Discussion about this post