മാലി: വൻ കാർഷിക പദ്ധതിയുടെ മറവിൽ, മാലിദ്വീപിൽ തങ്ങളുടെ സൈനിക സാനിധ്യം വർദ്ധിപ്പിക്കാൻ ചൈന ഒരുങ്ങുന്നതായി ആരോപണം. മാലിദ്വീപിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ എം.ഡി.പി യാണ് മാലിദ്വീപ് സർക്കാരിനും ചൈനക്കുമെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് എത്തിയത്.
മാലിദ്വീപ് നാഷണൽ ഡിഫെൻസിവ് ഫോഴ്‌സിന് വലിയ സാന്നിധ്യമുള്ള ഉതുരു തില ഫല്ഹു ദ്വീപിൽ വലിയ തോതിലുള്ള കാർഷിക പദ്ധതിക്ക് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സു അംഗീകാരം നൽകിയതാണ് ഇപ്പോൾ സംശയത്തിന് ഇടയാക്കിയിരിക്കുന്നത്. ഇത് ഒരു സാധാരണ കാര്യമല്ല വളരെയധികം ഭൗമരാഷ്ട്രീയ സങ്കീർണ്ണതകൾ ഈ കരാറുമായി ബന്ധപ്പെട്ട് നിൽക്കുന്നുണ്ട്, മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയുടെ (എംഡിപി) ചെയർപേഴ്‌സൺ ഫയാസ് ഇസ്മായിൽ പറഞ്ഞു.
അവർ ഇവിടെ മരം നട്ടുപിടിപ്പിക്കാൻ വരുന്നവരല്ല . അവിടെ മുന്നിൽ ശക്തമായ ഒരു എംഎൻഡിഎഫ് (മാലദ്വീപ് നാഷണൽ ഡിഫൻസ് ഫോഴ്സ്) തുറമുഖമുണ്ട്. ഇവിടെ നിന്ന് അകലെയുള്ള ഒരു വലിയ രാജ്യത്തിൻ്റെ സൈനിക പ്രവർത്തനങ്ങൾ ചെയ്യാനാണ് അവർ വരുന്നത്,” ഫയാസ് പറഞ്ഞു .
നിലവിലെ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മ്ദ് മുയ്‌സു ഇന്ത്യയുമായി ശത്രുത പാലിക്കുകയും, ചൈനയുമായി കൂടുതൽ അടുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മാലിദ്വീപ് പ്രതിപക്ഷ പാർട്ടികളുടെ ഈ ഗുരുതര ആരോപണം വരുന്നത് എന്ന് ശ്രദ്ധേയമാണ്. ഇന്ത്യൻ മഹാസമുദ്രത്തിലെ വളരെ തന്ത്ര പ്രധാനമായ മേഖലയിൽ ചൈനക്ക് സ്വാധീനം വർദ്ധിക്കുന്നത് ഇന്ത്യ ഗൗരവകരം ആയാണ് കാണുന്നത്. എന്നാൽ ഈയൊരു നീക്കം നേരത്തെ തന്നെ മുൻകൂട്ടി കണ്ടുകൊണ്ടാണ് ലക്ഷ ദ്വീപിൽ ഇന്ത്യ തങ്ങളുടെ നാവിക സാനിധ്യം ശക്തിപ്പെടുത്തിയത്
Discussion about this post