ഇന്ത്യയുടെ ഗതി നിര്‍ണ്ണയ ഉപഗ്രഹ പരമ്പരയിലെ അഞ്ചാമത്തെ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് 1ഇ വിക്ഷേപിച്ചു. രാവിലെ 9.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ വെച്ചാണ് ഉപഗ്രഹം വിക്ഷേപിച്ചത്. പിഎസ്എല്‍വി സി31 ആണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നത്.
1,425 കിലോ ഭാരമുള്ള ഉപഗ്രഹം കോര്‍ണര്‍ ക്യൂബ് റെട്രോ റിഫ്ലക്ടറുകളും വഹിക്കുന്നുണ്ട്. പരമ്പരയിലെ നാല് ഉപഗ്രഹങ്ങള്‍ നേരത്തേ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചിരുന്നു.
ഏഴ് ഉപഗ്രഹമാണു പരമ്പരയില്‍ ആകെയുള്ളത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണു നാലാമത്തെ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് 1 ഡി വിക്ഷേപിച്ചത്.
Discussion about this post