കോഴിക്കോട്: പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയെ കേരളത്തില്‍ കൊണ്ട് വന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്ന് പ്രശസസ്ത എഴുത്തുകാരി പി വത്സ ല പറഞ്ഞു. കലാകാരന്മാരെ ഏത് വിധേനയും ഉപയോഗിക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. ഇത്തരം നീക്കങ്ങമാണോ എന്നത് കലാകാരന്മാര്‍ ചിന്തിക്കണമെന്നും പി വത്സല കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് നടത്തിയ പരിപാടിയ്ക്ക് പിന്നില്‍ രാഷ്ട്രീയം തന്നെയാണെന്നും അവര്‍ പറഞ്ഞു. ഗുലാം അലിയുടെ ഗസല്‍ പരിപാടിയില്‍ പി വത്സല പങ്കെടുത്തിരുന്നില്ല.
കമ്മ്യൂണിസ്റ്റ് അല്ലാത്തവരെ ഇവിടെ സംഘപരിവാര്‍ ആക്കാനുള്ള ശ്രമമാണ് നടക്കുന്നത്. രാഷ്ട്രീയ നേതാക്കളുടെ കേരള .ാത്ര കൊണ്ട് ഇന്ധന നഷ്ടം ഉണ്ടാക്കുകയല്ലാതെ നാടിന് ഗുണമൊന്നും ഇല്ലെന്നും പി വത്സല ഒറു ദൃശ്യമാധ്യമത്തിന് നല്‍കിയ പ്രതികരണത്തില്‍ പരിഹസിച്ചു.
രാഷ്ട്രീക്കാരുടെ പേരിലെല്ലാം അഴിമതി ആരോപണങ്ങള്‍ ഉയരുകയാണ്. ഇതില്‍ കുറച്ചെങ്കിലും നല്ലവരെ തെരഞ്ഞെടുക്കുകയാണ് ജനങ്ങള്‍ ചെയ്യേണ്ടത്. പി വത്സല പറഞ്ഞു. അസഹിഷ്ണുത വാദത്തിന്റെ പേരില്‍ അവാര്‍ഡ് തിരിച്ചു കൊടുക്കുന്നതിനെതിരെ നേരത്തെ പി വത്സല രംഗത്തെത്തിയിരുന്നു.
Discussion about this post