കണ്ണൂർ : കണ്ണൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം. കണ്ണൂർ കണ്ണപുരത്ത് ആണ് അപകടം നടന്നത്. അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. തിരൂരിൽ നിന്നും പഴയങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് യാത്രക്കാരനാണ് മരിച്ചത്.
കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമായി ബൈക്ക് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കണ്ണപുരം പൂമാല കാവിനു സമീപത്തെ കെഎസ്ടിപി റോഡിൽ വെച്ച് വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. മരിച്ച ബൈക്ക് യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല.
Discussion about this post