അബുദാബി: ലുലുവിൽ നിന്നും വൻതുക തട്ടിയെടുത്ത് കടന്നു കളഞ്ഞ ജീവനക്കാരൻ അറസ്റ്റിൽ. കണ്ണൂർ നാറാത്ത് സ്വദേശി മുഹമ്മദ് നിയാസ് ആണ് അറസ്റ്റിലായത്. ഒന്നര കോടി രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
കഴിഞ്ഞ ദിവസം ആയിരുന്നു ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തത്. ഖാലിദിയയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ ക്യാഷ് ഓഫീസ് ഇൻ ചാർജ് ആയിരുന്നു നിയാസ്. ജോലി ചെയ്തുവരുന്ന കാലയളവിൽ ആയിരുന്നു തിരിമറി നടത്തി ഇയാൾ ഒന്നര കോടി തട്ടിയത്. സംഭവം പുറത്തറിഞ്ഞതോടെ ലുലു ഗ്രൂപ്പ് അബുദാബി പോലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ നിയാസ് ഒളിവിൽ പോകുകയായിരുന്നു.
പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ്. അതിവേഗത്തിലായിരുന്നു പോലീസ് അന്വേഷണം. ഇതേ തുടർന്നാണ് പ്രതിയെ വേഗത്തിൽ പിടികൂടാൻ കഴിഞ്ഞത്. നിയാസ് തട്ടിയ തുക കണ്ടെത്തുന്നതിനുൾപ്പെടെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയുടെ അവസ്ഥ നിരീക്ഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post