തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി കേരളത്തിൽ വേനൽ മഴയെത്തുന്നു. ഒൻപത് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് നേരിയ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട് എന്നീ ജില്ലകളിലും എട്ടാം തീയതി തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവയൊഴികെയുള്ള ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. 9ന് കേരളത്തിൽ എല്ലായിത്തും 10ന് എറണാംകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും നേരിയ തോതിൽ മഴ ലഭിക്കും.
സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശശം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി മുതൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണവും പ്രവചിച്ചിട്ടുണ്ട്. മത്സ്യബന്ധന യാനങ്ങൾ, മത്സ്യബന്ധന ഉപകരണങ്ങൾ എന്നിവയുടെ സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Discussion about this post