ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാൻ എല്ലാവരും സഹായിക്കണം എന്ന് കോൺഗ്രസ് നേതാവും കർണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ജനങ്ങളുടെ എല്ലാ ആഗ്രഹങ്ങളും കോൺഗ്രസ് നിറവേറ്റും. തിരഞ്ഞെടുപ്പ് പത്രികയിൽ പറഞ്ഞിരിക്കുന്ന മുഴുവൻ വാഗ്ദാനങ്ങളും പാലിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കുറി തിരഞ്ഞെടുപ്പിൽ എല്ലാവരും ചേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ താഴെയിറക്കണം. നമ്മുടെ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാൻ ഏവരും സഹായിക്കണം. വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ബിജെപിയെ പോലെയല്ല കോൺഗ്രസ്. പ്രകടനപത്രികയിലെ മുഴുവൻ വാഗ്ദാനങ്ങളും കോൺഗ്രസ് പാലിക്കും. കോൺഗ്രസിന്റെ നേതൃത്വത്തിൽ വാഗ്ദാനങ്ങളുടെ പൂർത്തീകരണത്തിനാണ് കർണാടക സാക്ഷ്യം വഹിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ചില ഗ്യാരണ്ടികൾ കോൺഗ്രസ് നിങ്ങൾക്ക് മുൻപാകെ അവതരിപ്പിച്ചിരുന്നു. ഈ ഗ്യാരണ്ടികൾ എല്ലാം കോൺഗ്രസ് നടപ്പിലാക്കും. അതിനാൽ ബിജെപിയെ താഴെയിറക്കാൻ നിങ്ങൾ തയ്യാറാകണം. കോൺഗ്രസിനെ അധികാരത്തിലേറ്റണം. ബിജെപി നുണകളുടെ ഫാക്ടറിയാണ്. ബിജെപിയുടെ നുണകളിൽ വീഴരുത്. ബിജെപിയെ തോൽപ്പിക്കണം എന്നും സിദ്ധരാമയ്യ പറഞ്ഞു.
മോദി സർക്കാർ എല്ലാത്തിന്റെയും വില കൂട്ടി. അതിനാൽ എല്ലാ കുടുംബങ്ങളും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിന് കോൺഗ്രസിനെ വിജയിപ്പിച്ച് മറുപടി നൽകണം എന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post