ന്യൂഡൽഹി: വിപ്രോ മേധാവി തിയറി ഡെലാപോർട്ട് രാജിവച്ചു. രാത്രിയോടെയായിരുന്നു അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനം. ശ്രീനിവാസ് പല്ലിയ ആണ് പുതിയ സിഇഒ. ഞായറാഴ്ച കമ്പനിയുടെ പുതിയ മേധാവിയായി ശ്രീനിവാസ് ചുമതലയേൽക്കും.
വിപ്രോ പ്രസ്താവനയിലൂടെയായിരുന്നു ഇക്കാര്യം അറിയിച്ചത്. ശ്രീനിവാസ് പല്ലിയ അടുത്ത ദിവസം വിപ്രോയുടെ എക്സിക്യൂട്ടീവ് ഓഫീസറും എംഡിയുമായി ചുമതലയേൽക്കുമെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ നാല് വർഷക്കാലമായി വിപ്രോയെ പുതിയ ഉയരങ്ങളിൽ എത്തിച്ച തിയറി ഡെലാപോർട്ടിന്റെ പിൻഗാമിയായിട്ടാണ് ശ്രീനിവാസ് ചുമതലയേൽക്കുന്നത് എന്നും കമ്പനി വ്യക്തമാക്കി.
നിർവ്വഹിക്കാൻ പുതിയ ഉത്തരവാദിത്വങ്ങൾ നൽകിയതിൽ സന്തോഷമുണ്ടെന്ന് ശ്രീനിവാസ് പല്ലിയ പറഞ്ഞു. വിപ്രോ പോലെയൊരു സ്ഥാപനത്തെ നയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post