പാലക്കാട്: പട്ടാമ്പി വല്ലപ്പുഴയിൽ തീ കൊളുത്തി മരിച്ച യുവതിയുടെ മകളും മരിച്ചു. ചെറുകാട് മുണ്ടക്ക പറമ്പിൽ ബീന (35)യുടെ മകൾ നിഖയാണ് (12) മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. പൊള്ളലേറ്റ മറ്റൊരു മകൾ ചികിത്സയിലാണ്.
ഇന്നലെ പുലർച്ചെയാണ് ബീനയെയും രണ്ട് മക്കളെയും വീടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഭർത്താവുമായി ഉണ്ടായ വഴക്കിനെ തുടർന്നാണ് ബീന തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഭർത്താവ് പ്രദീപ് ജോലിയുമായി ബന്ധപ്പെട്ട് വടകരയിലാണ് താമസം. ഇന്ന് പുലർച്ചേ ബീനയും പ്രദീപും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതിന് പിന്നാലെ 2.30ഓടെ ബീന കിടപ്പുമുറിയിൽ കയറി തീ കൊളുത്തുകയായിരുന്നു.
മൂന്ന് പേരെയും ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ ബീന മരിച്ചു. നിഖയ്ക്ക് 90 ശതമാനം പൊള്ളലേറ്റിരുന്നു. നിവേദയുടെ പരുക്ക് ഗുരുതരമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












