ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്രിവാളിന്റെ പിഎ ബിഭാവ് കുമാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. അതോടൊപ്പം തന്നെ ആം ആദ്മി പാർട്ടി എംഎൽഎ ദുർഗേഷ് പഥക്കിന് ഇ ഡി സമൻസ് അയച്ചിട്ടുണ്ട്. തിങ്കളാഴ്ച തന്നെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ദുർഗേഷ് പഥക്കിന് ഇ ഡി സമൻസ് അയച്ചിരിക്കുന്നത്.
ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഇനിയും നാല് ആം ആദ്മി നേതാക്കളെ കൂടി ഇ ഡി ചോദ്യം ചെയ്യാൻ സാധ്യതയുണ്ട് എന്നാണ് സൂചന. മന്ത്രിയായ അതിഷി, സഹമന്ത്രി സൗരഭ് ഭരദ്വാജ്, എംഎൽഎ ദുർഗേഷ് പഥക്, രാജ്യസഭാ എംപി രാഘവ് ഛദ്ദ എന്നിവരെ ആയിരിക്കും ഇ ഡി ചോദ്യം ചെയ്തേക്കുക എന്നാണ് സൂചന.
ഇ ഡി ചോദ്യം ചെയ്യലിൽ അരവിന്ദ് കെജ്രിവാൾ ആണ് കേസുമായി ബന്ധപ്പെട്ട് മന്ത്രിയായ അതിഷിയുടെയും സഹമന്ത്രി സൗരഭ് ഭരദ്വാജിന്റെയും പേരുകൾ അന്വേഷണ ഏജൻസിക്ക് മുൻപിൽ വെളിപ്പെടുത്തിയത്. കെജ്രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റ് ആയ ബിഭാവ് കുമാറിനെ ചോദ്യംചെയ്ത് വിശദമായ മൊഴി എടുത്ത ശേഷം ആയിരിക്കും മറ്റുള്ള നേതാക്കളിലേക്ക് അന്വേഷണ ഏജൻസി നീങ്ങുക എന്നാണ് സൂചന.
Discussion about this post