തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരെ അപകീർത്തികരമായ ഉള്ളടക്കം പ്രചരിപ്പിച്ചു എന്നാരോപിച്ച് തമിഴ്‌നാട് സർക്കാർ ജയിലിലടച്ച യു ട്യൂബർ സട്ടൈ ’ ദുരൈ മുരുകന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഇലക്ഷന് മുമ്പ് നിങ്ങൾക്കെതിരെ സംസാരിച്ചു എന്നത് കൊണ്ട് എല്ലാവരെയും പിടിച്ച് ജയിലിടാൻ തീരുമാനിച്ചാൽ ഇവിടത്തെ ജയിലുകൾ മതിയാകാതെ വരും എന്നും സുപ്രീം കോടതി വ്യക്തമാക്കി.
“തിരഞ്ഞെടുപ്പിന് മുമ്പ് നിങ്ങൾക്കെതിരെ യുട്യൂബിൽ ആരോപണങ്ങൾ ഉന്നയിക്കുന്ന എല്ലാവരെയും ജയിലിൽ അടയ്ക്കാൻ തുടങ്ങിയാൽ, എത്രപേരെ ജയിലിലടക്കുമെന്നാണ് നിങ്ങൾ സങ്കൽപ്പിക്കുന്നത് ?” സട്ടൈ ദുരൈ മുരുകൻ്റെ ജാമ്യം റദ്ദാക്കിയ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു.
ജാമ്യത്തിലായിരിക്കുമ്പോൾ അപകീർത്തികരമായ പരാമർശങ്ങളൊന്നും നടത്താതിരിക്കാൻ മുരുകനോട് നിബന്ധന വെക്കണമെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി സുപ്രീം കോടതിയോട് വാദത്തിനിടെ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇതിനു മറുപടിയായി ഒരു പ്രസ്താവന അപകീർത്തികരമാണോ അല്ലയോ എന്ന് ആരാണ് തീരുമാനിക്കുക,എന്ന മറുചോദ്യമാണ് സുപ്രീം കോടതി ബെഞ്ച് റോത്തഗിയോട് ചോദിച്ചു








