പാലക്കാട് : കൊടുംചൂടിൽ വെന്തുരുകയാണ് കേരളം. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. തിങ്കളാഴ്ച പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ 44.7 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്. പാലക്കാട് എരിമയൂരിൽ ആണ് ഇന്ന് റെക്കോർഡ് താപനില രേഖപ്പെടുത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2:45നാണ് റെക്കോർഡ് ചൂട് അനുഭവപ്പെട്ടത്.
അതേസമയം കേരളത്തിലെ ചില ജില്ലകളിൽ ഇന്ന് വേനൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 9 ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളതായി പറയപ്പെടുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ മഴയ്ക്ക് സാധ്യത ഉള്ളതായാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.
Discussion about this post