Thursday, June 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘ഉദ്യോഗസ്ഥരല്ല, എം.എൽ.എ എന്ന് ചേർത്തത് സ്വയം’; വാദം പൊളിച്ച് സാരഥിയിലെ തെളിവുകൾ; കുടുങ്ങി ഗണേഷ് കുമാർ, നോട്ടീസ് അയച്ചാൽ കിട്ടുക സി.പി. ജോണിന്!

by Brave India Desk
Jun 18, 2026, 01:23 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ഡ്രൈവിങ് ലൈസൻസിൽ പേരിനൊപ്പം ‘എം.എൽ.എ’ എന്ന വിശേഷണം അനധികൃതമായി കൂട്ടിച്ചേർത്ത വിവാദത്തിൽ മുൻ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാർ കൂടുതൽ പ്രതിസന്ധിയിലേക്ക്. മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ താൻ അറിയാതെ ചേർത്തതാണെന്ന അദ്ദേഹത്തിന്റെ വാദം പൂർണ്ണമായും തള്ളുന്ന രേഖകളാണ് ഇപ്പോൾ മോട്ടോർ വാഹന വകുപ്പിന്റെ ‘സാരഥി’ സോഫ്റ്റ്‌വേറിൽ നിന്നും പുറത്തുവന്നിരിക്കുന്നത്. 2023 ജൂലായിൽ ലൈസൻസ് പുതുക്കിയപ്പോഴും, പിന്നീട് 2024 നവംബറിൽ ഗതാഗതമന്ത്രിയെന്ന നിലയിൽ മേൽവിലാസം മാറ്റിയപ്പോഴും പേരിനൊപ്പം ‘എം.എൽ.എ’ എന്ന് കൂട്ടിച്ചേർത്ത് അപേക്ഷ നൽകിയത് ഗണേഷ്‌കുമാർ തന്നെയാണ് എന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.

Stories you may like

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളത്തിനെതിരെ കടുത്ത നിലപാടുമായി വിജയ് സർക്കാർ; ടിവികെയുടെ നയപ്രഖ്യാപനത്തിൽ നിർണായക പ്രഖ്യാപനം

‘ജവാൻ’ ഉത്പാദനം നിലച്ചിട്ട് ഒരാഴ്ച, വിവരമറിയാതെ ബെവ്കോ സിഎംഡി; ഒടുവിൽ അടിയന്തര അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി എം. ലിജു

ഇതിലെ വിശദാംശങ്ങൾ പരിശോധിച്ച് കൃത്യമാണെന്ന് ഉറപ്പുവരുത്തി അദ്ദേഹം ഒപ്പിട്ട സത്യവാങ്മൂലവും ഓൺലൈൻ സംവിധാനത്തിൽ ലഭ്യമാണ്. ഔദ്യോഗിക തിരിച്ചറിയൽ കാർഡുകളിൽ ഉള്ളതുപോലെ മാത്രമേ ലൈസൻസിലും പേര് നൽകാവൂ എന്ന കർശന നിയമം നിലനിൽക്കെയാണ് മുൻ ഗതാഗതമന്ത്രി തന്നെ ഇത് പരസ്യമായി ലംഘിച്ചത്. വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, തനിക്ക് ഇതിൽ പങ്കില്ലെന്നും ഉദ്യോഗസ്ഥരുടെ പിഴവാണെന്നുമായിരുന്നു ഗണേഷ് കുമാർ കൈമലർത്തിയത്. എന്നാൽ സാരഥി സോഫ്റ്റ്‌വേറിലെ ഡിജിറ്റൽ തെളിവുകൾ പുറത്തുവന്നതോടെ ഈ ന്യായീകരണങ്ങളെല്ലാം പൊളിഞ്ഞിരിക്കുകയാണ്.

അതേസമയം ഈ വിഷയത്തിൽ മറ്റൊരു രസകരമായ പ്രതിസന്ധിയും മോട്ടോർ വാഹന വകുപ്പിന് മുന്നിലുണ്ട്. ലൈസൻസിൽ ക്രമക്കേട് കണ്ടെത്തിയാൽ അപേക്ഷകന് നോട്ടീസ് അയച്ച് വിശദീകരണം തേടണമെന്നാണ് നിയമം. തിരുവനന്തപുരം ആർ.ടി. ഓഫീസിലാണ് ഗണേഷ്‌കുമാറിന്റെ ലൈസൻസ് രേഖകളുള്ളത്. എന്നാൽ, തിരുവനന്തപുരം നഗരത്തിൽ സ്വന്തമായി വീടുണ്ടായിട്ടും സെക്രട്ടേറിയറ്റിലെ ഗതാഗതമന്ത്രിയുടെ ഔദ്യോഗിക വിലാസമാണ് ഗണേഷ് കുമാർ ലൈസൻസിനായി നൽകിയിരിക്കുന്നത്. സ്ഥിരതാമസക്കാർക്ക് താൽക്കാലിക വിലാസം കൂട്ടിച്ചേർക്കാൻ അനുവാദമില്ലെന്ന ചട്ടവും ഇവിടെ ലംഘിക്കപ്പെട്ടിട്ടുണ്ട്. നിലവിൽ ഈ വിലാസത്തിലേക്ക് ആർ.ടി.ഒ വിശദീകരണക്കത്ത് അയച്ചാൽ അത് ചെന്നുകിട്ടുക ഇപ്പോഴത്തെ ഗതാഗതമന്ത്രി സി.പി. ജോണിനായിരിക്കും!

Tags: ganesh kumar
ShareTweetSendShare

Latest stories from this section

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ‘മികച്ച തിരക്കഥാകൃത്ത്’; പി.എസ്.സി. ബുള്ളറ്റിനിൽ ഗുരുതര വീഴ്ച, സംഭവിച്ചത് വലിയ അബദ്ധം

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ‘മികച്ച തിരക്കഥാകൃത്ത്’; പി.എസ്.സി. ബുള്ളറ്റിനിൽ ഗുരുതര വീഴ്ച, സംഭവിച്ചത് വലിയ അബദ്ധം

രാഹുൽ ഗാന്ധിക്ക് സവർണ ബോധം; പിണറായിയെ കെട്ടിപ്പിടിക്കാത്തത് ഉള്ളിലെ ജാതിചിന്ത കാരണം; എ കെ ബാലന്റെ കടുത്ത വിമർശനം

രാഹുൽ ഗാന്ധിക്ക് സവർണ ബോധം; പിണറായിയെ കെട്ടിപ്പിടിക്കാത്തത് ഉള്ളിലെ ജാതിചിന്ത കാരണം; എ കെ ബാലന്റെ കടുത്ത വിമർശനം

അവയവക്കച്ചവടം; കൊച്ചിയിലെ സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ അഞ്ചിടങ്ങളിൽ ഇഡി റെയ്ഡ്; മുഖ്യപ്രതി നജീബിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയതായി കണ്ടെത്തൽ

അവയവക്കച്ചവടം; കൊച്ചിയിലെ സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ അഞ്ചിടങ്ങളിൽ ഇഡി റെയ്ഡ്; മുഖ്യപ്രതി നജീബിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയതായി കണ്ടെത്തൽ

പിഎം ശ്രീയിൽ തുടരാൻ കേരളം; വ്യവസ്ഥകളിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി; കരാറൊപ്പിട്ട് പണം വാങ്ങിയത് മുൻ സർക്കാർ എന്നും സതീശൻ

പിഎം ശ്രീയിൽ തുടരാൻ കേരളം; വ്യവസ്ഥകളിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി; കരാറൊപ്പിട്ട് പണം വാങ്ങിയത് മുൻ സർക്കാർ എന്നും സതീശൻ

Latest News

ഗില്ലിനെ ടി 20 ടീമിൽ നിന്ന് ഒഴിവാക്കിയത് ശരിയായില്ല, അവനെ പോലെ ഒരു മികച്ച താരത്തെ പുറത്താക്കിയത് ബിസിസിഐ കാണിച്ച മണ്ടത്തരം: മുഹമ്മദ് അസ്ഹറുദ്ദീൻ

ഗില്ലിനെ ടി 20 ടീമിൽ നിന്ന് ഒഴിവാക്കിയത് ശരിയായില്ല, അവനെ പോലെ ഒരു മികച്ച താരത്തെ പുറത്താക്കിയത് ബിസിസിഐ കാണിച്ച മണ്ടത്തരം: മുഹമ്മദ് അസ്ഹറുദ്ദീൻ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളത്തിനെതിരെ കടുത്ത നിലപാടുമായി വിജയ് സർക്കാർ; ടിവികെയുടെ നയപ്രഖ്യാപനത്തിൽ നിർണായക പ്രഖ്യാപനം

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളത്തിനെതിരെ കടുത്ത നിലപാടുമായി വിജയ് സർക്കാർ; ടിവികെയുടെ നയപ്രഖ്യാപനത്തിൽ നിർണായക പ്രഖ്യാപനം

‘ലോൺ വുൾഫ്’ ആക്രമണത്തിന് പദ്ധതിയിട്ട ഭീകര നേതാവ് ഇസ്ഹാറുൽ ഹഖ് ജൂൺ 22 വരെ പോലീസ് കസ്റ്റഡിയിൽ; ഭോപ്പാലിലെത്തിച്ച് എടിഎസ് ചോദ്യം ചെയ്യൽ തുടരുന്നു

‘ലോൺ വുൾഫ്’ ആക്രമണത്തിന് പദ്ധതിയിട്ട ഭീകര നേതാവ് ഇസ്ഹാറുൽ ഹഖ് ജൂൺ 22 വരെ പോലീസ് കസ്റ്റഡിയിൽ; ഭോപ്പാലിലെത്തിച്ച് എടിഎസ് ചോദ്യം ചെയ്യൽ തുടരുന്നു

എനിക്ക് ഒന്നല്ല അയ്യായിരം പ്രണയമുണ്ട്; ശത്രുക്കൾ വീട്ടിൽ തന്നെ’;  മറുപടിയുമായി ഗണേഷ് കുമാർ

‘ഉദ്യോഗസ്ഥരല്ല, എം.എൽ.എ എന്ന് ചേർത്തത് സ്വയം’; വാദം പൊളിച്ച് സാരഥിയിലെ തെളിവുകൾ; കുടുങ്ങി ഗണേഷ് കുമാർ, നോട്ടീസ് അയച്ചാൽ കിട്ടുക സി.പി. ജോണിന്!

1.75 ലക്ഷം ലിറ്റര്‍ സ്പിരിറ്റില്‍ പൊടിപടലങ്ങള്‍; ‘ജവാന്‍’ നിര്‍മാണം പ്രതിസന്ധിയില്‍

‘ജവാൻ’ ഉത്പാദനം നിലച്ചിട്ട് ഒരാഴ്ച, വിവരമറിയാതെ ബെവ്കോ സിഎംഡി; ഒടുവിൽ അടിയന്തര അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി എം. ലിജു

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ‘മികച്ച തിരക്കഥാകൃത്ത്’; പി.എസ്.സി. ബുള്ളറ്റിനിൽ ഗുരുതര വീഴ്ച, സംഭവിച്ചത് വലിയ അബദ്ധം

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ‘മികച്ച തിരക്കഥാകൃത്ത്’; പി.എസ്.സി. ബുള്ളറ്റിനിൽ ഗുരുതര വീഴ്ച, സംഭവിച്ചത് വലിയ അബദ്ധം

രാഹുൽ ഗാന്ധിക്ക് സവർണ ബോധം; പിണറായിയെ കെട്ടിപ്പിടിക്കാത്തത് ഉള്ളിലെ ജാതിചിന്ത കാരണം; എ കെ ബാലന്റെ കടുത്ത വിമർശനം

രാഹുൽ ഗാന്ധിക്ക് സവർണ ബോധം; പിണറായിയെ കെട്ടിപ്പിടിക്കാത്തത് ഉള്ളിലെ ജാതിചിന്ത കാരണം; എ കെ ബാലന്റെ കടുത്ത വിമർശനം

അവനെ അടുത്ത മത്സരത്തിൽ നിന്ന് പുറത്താക്കണം; യുവതാരം വൈഭവ് സൂര്യവംശിക്കെതിരെ കടുത്ത നിലപാടുമായി സഞ്ജയ് മഞ്ജരേക്കർ

അവനെ അടുത്ത മത്സരത്തിൽ നിന്ന് പുറത്താക്കണം; യുവതാരം വൈഭവ് സൂര്യവംശിക്കെതിരെ കടുത്ത നിലപാടുമായി സഞ്ജയ് മഞ്ജരേക്കർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies