ന്യൂഡൽഹി: ഇത്തവണ കൂടെ കോൺഗ്രസിനെ ജയിപ്പിക്കാനായില്ലെങ്കിൽ രാഹുൽ ഗാന്ധി ഈ പരിപാടി ഏറ്റവും ചുരുങ്ങിയത് കുറച്ച് വർഷത്തേക്കെങ്കിലും നിർത്തണം എന്ന് പറഞ്ഞ രാഷ്ട്രീയ വിദഗ്ദ്ധൻ പ്രശാന്ത് കിഷോറിന്റെ വാക്കുകളോട് പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ്. കോൺഗ്രസ് വക്താവ് സുപ്രിയ ശ്രിനാതെ യാണ് പ്രശാന്ത് കിഷോറിന്റെ വാക്കുകളോട് പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കിയത്.
“കൺസൾട്ടൻ്റുമാരുടെ അഭിപ്രായങ്ങൾക്ക് ഞാൻ ഉത്തരം നൽകുന്നില്ല. രാഷ്ട്രീയക്കാരെക്കുറിച്ച് സംസാരിക്കുക, കൺസൾട്ടൻ്റുകളെക്കുറിച്ച് എന്താണ് ഉത്തരം പറയേണ്ടത്?” കോൺഗ്രസിൻ്റെ സോഷ്യൽ മീഡിയ മേധാവി സുപ്രിയ ശ്രിനാതെ പറഞ്ഞു.
എല്ലാ പ്രായോഗിക വശങ്ങൾ എടുത്താലും രാഹുൽ ഗാന്ധിയാണ് കഴിഞ്ഞ 10 വർഷമായി കോൺഗ്രസിനെ ഭരിക്കുന്നത്. പാർട്ടിക്ക് ഏതെങ്കിലും തരത്തിലുള്ള വിജയം ഈ വർഷങ്ങളിൽ കൊടുക്കാൻ കഴിയാത്ത രാഹുൽ ഗാന്ധി സ്ഥാനത്ത് നിന്നും മാറി നിൽക്കുകയോ അത് മറ്റാരെയെങ്കിലും ഏൽപ്പിക്കുകയോ ചെയ്യണം, കഴിഞ്ഞ ദിവസം പ്രശാന്ത് കിഷോർ വ്യക്തമാക്കിയിരുന്നു.
Discussion about this post