ന്യൂഡൽഹി : ഇലക്ട്രോണിക് വാഹന കമ്പനിയായ ടെസ്‌ല ഇന്ത്യയിലേക്ക് എത്തുന്നതിനെ പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി സിഇഒ ഇലോൺ മസ്ക്. ഇന്ത്യയിൽ ടെസ്‌ലയുടെ നിർമ്മാണ പ്ലാന്റ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് സ്വാഭാവികമായ എല്ലാ പുരോഗതികളും ഉള്ളതായി മസ്ക് വ്യക്തമാക്കി. മഹാരാഷ്ട്രയും ഗുജറാത്തും ടെസ്‌ലയുടെ നിർമ്മാണ പ്ലാന്റ് ആരംഭിക്കാനുള്ള ഓഫർ കമ്പനിക്ക് നൽകിയതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
പുതുതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനും പുറമെ തെലങ്കാന സർക്കാരും ടെസ്‌ലയുമായി ചർച്ചകൾ നടത്തി വരുന്നുണ്ട്. രണ്ട് ബില്യൺ ഡോളറിനും 3 ബില്യൺ ഡോളറിനും ഇടയിലുള്ള നിക്ഷേപമാണ് ടെസ്‌ല ഇന്ത്യയിൽ നടത്താനായി ഉദ്ദേശിക്കുന്നത്.
ഈ വർഷം ആദ്യമാണ് കേന്ദ്രസർക്കാർ ഇലോൺ മസ്കിന്റെ ഇലക്ട്രോണിക് വാഹന നിർമ്മാണ കമ്പനിയായ ടെസ്‌ലയ്ക്ക് ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിനുള്ള അവസരം പ്രഖ്യാപിച്ചിരുന്നത്. കമ്പനിക്ക് ഇഷ്ടമുള്ള നിർമ്മാണ കേന്ദ്രം തിരഞ്ഞെടുക്കാനും നിർദ്ദേശം നൽകിയിരുന്നു. ഏതാണ്ട് 4150 കോടി രൂപയുടെ നിക്ഷേപം ആയിരിക്കും ടെസ്‌ലയുടെ കടന്നുവരവ് വഴി ഇന്ത്യയ്ക്ക് ലഭിക്കുക.









Discussion about this post