വാഷിംഗ്ടൺ: അമേരിക്കയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഹൈദ്രാബാദ് സ്വദേശിയായ മുഹമ്മദ് അബ്ദുൾ അർഫാത്തിന്റെ (25) മൃതദേഹമാണ് കണ്ടെത്തിയത്. ക്ലീവ്ലാൻഡ് സർവകലാശാലയിൽ പിജി വിദ്യാർത്ഥിയായിരുന്നു മുഹമ്മദ് അബ്ദുൾ അർഫാത്ത്.
പ്രദേശിക അധികാരികളുമായി ഏകോപിപ്പിച്ച് തിരച്ചിൽ നടക്കുന്നതായി ഇന്ത്യൻ എംബസി കുടുംബത്തെ നേരത്തെ അറിയിച്ചു. ഇതിനിടെയാണ് മുഹമ്മദിന്റെ മരണവാർത്ത പുറത്തുവന്നത്. മുഹമ്മദിന്റെ മരണത്തിൽ എംബസി അനുശോചനം രേഖപ്പെടുത്തി.
‘അമേരിക്കയിൽ കാണാതായ വിദ്യാർത്ഥിയെ മരിച്ച നിലിയിൽ കണ്ടെത്തിയതിൽ ദുഃഖം രേഖപ്പെടുത്തുന്നു. ഹൈദ്രാബാദ് സ്വദേശിയായ മുഹമ്മദ് അബ്ദുൾ അർഫാത്ത് ആണ് മരിച്ചത്. മുഹമ്മദിന്റെ കുടുംബത്തിന് ഞങ്ങളുടെ അനുശോചനം രേഖപ്പെടുത്തുന്നു’- എംബസി എക്സിൽ കുറിച്ചു.
Discussion about this post