കാസർകോട് : കാസർകോട് ചീമേനിയിൽ അമ്മയെയും രണ്ട് മക്കളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചീമേനി ചെമ്പ്രങ്ങാനത്ത് സ്വദേശിനി സജന (36), മക്കളായ ഗൗതം (8), തേജസ് (4) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവം അറിഞ്ഞ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മക്കളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സജന ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൂന്നുപേരുടെയും മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
സജന കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാൻ ഉണ്ടായ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post