വൻ ഹൈപ്പോടെ എത്തിയ മലയാള ചിത്രമാണ് ആടുജീവിതം. വർഷങ്ങളോളം പ്രയത്നത്തിന് നടത്തിയ ഒടുവിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത് . അതിവേഗമാണ് പൃഥ്വിരാജിൻ്റെ ആടുജീവിതം ആഗോള കളക്ഷനിൽ റെക്കോർഡുകൾ തിരുത്തുന്നത്. കേരളത്തിൽ നിന്ന് മാത്രമായി 50 കോടി രൂപയിലധികം നേടിയ മലയാള ചിത്രമായി ആടുജീവിതം.
കേരളത്തിൽ നിന്ന് വെറും 12 ദിവസങ്ങൾ കൊണ്ടാണ് പൃഥ്വിരാജിൻ്റെ ആടുജീവിതം 50 കോടി കളക്ഷനിൽ എത്തിയത്. ഇതോടെ ടൊവിനോ തോമസ് നായകനായ 2018 നെയാണ് ആടുജീവിതം ഇപ്പോൾ മറികടന്നിരിക്കുന്നത്. 2018, 13 ദിവസങ്ങൾ കൊണ്ടായിരുന്നു കേരളത്തിൽ 50 കോടി ക്ലബിൽ എത്തിയത്. മോഹൻലാൽ നായകനായ ലൂസിഫർ 18 ദിവസങ്ങൾ കൊണ്ടാണ് ആ നേട്ടത്തിലെത്തിയത്. ആടുജീവിതത്തിൻ്റെ ആകെ ബജറ്റ് 82 കോടിയായിരുന്നു.
ആടുജീവിതം ആഗോളതലത്തിൽ ആകെ 116 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. മലയാളത്തിൽ നിന്ന് വേഗത്തിൽ 100 കോടി ക്ലബിലെത്തിയതും പൃഥ്വിരാജ് നായകനായ ആടുജീവിതമാണ്. മലയാളത്തിൽ അതിവേഗ ആഗോളതലത്തിൽ 50 കോടി ക്ലബിലെത്തി എന്ന റെക്കോർഡും ആടുജീവിതത്തിനാണെന്നത് ചിത്രത്തിൻ്റെ വമ്പൻ വിജയത്തെ സൂചിപ്പിക്കുന്നതാണ്.
ബെന്യാമിൻ എഴുതിയ ആടുജീവിതം നോവൽ സിനിമയാക്കിയത് ബ്ലെസ്സിയാണ്. നജീബായി നടൻ പൃഥ്വിരാജ് വേഷമിട്ടപ്പോൾ ചിത്രത്തിൽ നായകൻ്റെ ജോഡിയായത് അമലാ പോളാണ്. ആടുജീവിതത്തിന് സംഗീതം നൽകിയത് എ ആർ റഹ്മാനും ബാക്ക്ഗ്രൗണ്ട് സ്‌കോർ ഒരുക്കിയത് റസൂൽ പൂക്കുട്ടിയുമാണ്. സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ നിന്നടക്കം ലഭിക്കുന്നത്.
Discussion about this post