കൊല്‍ക്കത്ത: അസഹിഷ്ണുതാ വിഷയത്തെക്കുറിച്ച് പരാമര്‍ശവുമായി നൊബേല്‍ ജേതാവ് അമര്‍ത്യ സെന്‍. രാജ്യത്തിനിപ്പോള്‍ സഹിഷ്ണുത വളരെ അനിവാര്യമാണെന്ന് അമര്‍ത്യസെന്‍ പറഞ്ഞു. രാജ്യത്തിന് സഹിഷ്ണുത അത്യാവശ്യമായിരിക്കുന്ന കാലമാണിത്. തന്റെ പഠനകാലത്ത് എല്ലാ തരത്തിലുമുള്ള ആശയങ്ങളും സ്വീകരിക്കപ്പെടുമായിരുന്നു, എന്നാല്‍ ഇപ്പോള്‍ അത്തരത്തിലൊരു സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും സെന്‍ അഭിപ്രായപ്പെട്ടു.
കൊല്‍ക്കത്തയിലെ പ്രസിഡന്‍സി സര്‍വ്വകലാശാലയുടെ ഡിലിറ്റ് ബിരുദം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസഹിഷ്ണുതാ വിവാദത്തില്‍ നേരത്തെ രാജ്യത്തെ നിരവധി പ്രമുഖര്‍ ചര്‍ച്ചകള്‍ ഉയര്‍ത്തിയിരുന്നു.
Discussion about this post