പാലക്കാട് : പാലക്കാട് തേങ്കുറിശ്ശിയിൽ കിണർ ഇടിഞ്ഞുതാഴ്ന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തെക്കേക്കര സ്വദേശി സുരേഷ് ആണ് മരിച്ചത്. കിണർ വൃത്തിയാക്കുന്നതിനിടയിൽ ആയിരുന്നു അപകടമുണ്ടായത്. നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളിയാണ് മരിച്ചത്.
പാലക്കാട് തേങ്കുറിശ്ശി തെക്കേക്കരയിൽ പഞ്ചായത്ത് കിണർ വൃത്തിയാക്കുന്നതിനിടയിൽ ആണ് അപകടമുണ്ടായത്. കിണർ വൃത്തിയാക്കാനായി സുരേഷ് കിണറ്റിൽ ഇറങ്ങിയ സമയത്ത് പെട്ടെന്ന് ഇടിഞ്ഞു താഴുകയായിരുന്നു. ഇതോടെ കിണറ്റിൽ അകപ്പെട്ടത് ആണ് സുരേഷിന്റെ മരണത്തിന് കാരണമായത്.
പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രണ്ടു മണിക്കൂറിലേറെ സമയം നീണ്ട ശ്രമത്തിനൊടുവിലാണ് സുരേഷിന്റെ മൃതദേഹം കരയ്ക്ക് കയറ്റാൻ സാധിച്ചത്. മറ്റ് നാല് തൊഴിലാളികൾ കൂടി സുരേഷിനോടൊപ്പം ഉണ്ടായിരുന്നെങ്കിലും അപകടത്തിൽ നിന്നും രക്ഷപ്പെട്ടു.
Discussion about this post