പത്താന്‍കോട്ട്: പത്താന്‍കോട്ട് അതിര്‍ത്തിയില്‍ നുഴഞ്ഞുകയാറാന്‍ ശ്രമിച്ചവര്‍ക്കെതിരെ ബി.എസ്.എഫ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പേരാണ് നുഴഞ്ഞുകയാന്‍ ശ്രമിച്ചത്.
ടാഷ് മേഖയയിലാണ് വെടിവെപ്പുണ്ടായത്. ഇവര്‍ തീവ്രവാദികളാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. പാകിസ്ഥാനില്‍ നിന്ന് പഞ്ചാബിലേക്ക് മയക്കുമരുന്ന് കടത്താനായി ഈ മേഖലയാണ് മയക്കുമരുന്ന് മാഫിയ ഉപയോഗപ്പെടുത്തുന്നത്. അതിനാല്‍ നുഴഞ്ഞുകയറിയവര്‍ തീവ്രവാദികളാണോ മയക്കുമരുന്ന് മാഫിയയില്‍ ഉള്‍പ്പെടുന്നവരാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.
Discussion about this post