ആര്‍.എസ്.എസ് പ്രവര്‍ത്തകനായ കതിരൂര്‍ മനോജിന്റെ വധത്തില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് നേരിട്ട് ബന്ധമുണ്ടെന്ന് സി.ബി.ഐ. ഒന്നാം പ്രതി കൊല നടത്തിയത് ജയരാജന്റെ സഹായത്തോടെയാണ്.
ജയരാജന് മനോജിനോട് രാഷ്ട്രീയപരമായും വ്യക്തിപരമായും വൈരാഗ്യമുണ്ട്. മറ്റ് പ്രതികള്‍ക്ക് മനോജിനോട് വൈരാഗ്യമില്ലെന്നും സി.ബി.ഐ തലശ്ശേരി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
സി.ബി.ഐ കേസില്‍ 25ാം പ്രതിയായാണ് ജയരാജനെ ഉള്‍പ്പെടുത്തിയത്. യുഎപിഎയിലെ 18ാം വകുപ്പും അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്. ഗൂഢാലോചന കേസിലാണ് പ്രതിചേര്‍ക്കല്‍. ഒന്നാം പ്രതിയും പി ജയരാജന്റെ മുന്‍ ഡ്രൈവറുമായ വിക്രമന് ഒളിത്താവളം ഒരുക്കാന്‍ ജയരാജന്റെ നിര്‍ദ്ദേശമുണ്ടായിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ജയരാജനെ പ്രതിചേര്‍ത്തത്.
വിക്രമനും പി ജയരാജനും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ടെന്നും വിക്രമന്റെ വീട്ടിലെ പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കുന്നത് പി ജയരാജനാണെന്നും കണ്ടെത്തിയതായി സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.കേസിലെ മൂന്നാം പ്രതി സി പ്രകാശനും, പതിനൊന്നാം പ്രതി അരപ്പയില്‍ കൃഷ്ണനും ജയരാജനുമായി വളരെ അടുത്ത ബന്ധമുള്ളവരാണ്.
Discussion about this post