പാലക്കാട്: കോട്ടായിയിൽ മാഹി മദ്യം വിൽപ്പന നടത്തിയ സ്ത്രീ പിടിയിൽ. പുളിനെല്ലി ദേശത്ത് മൂത്തൻപറമ്പ് വീട്ടിൽ പാർവ്വതി ആണ് അറസ്റ്റിലായത്. ഇവരുടെ ഭർത്താവും കൂട്ടുപ്രതിയുമായ ശിവദാസന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. പാർവ്വതിയെ പിടികൂടിയതിന് പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു.
വീട്ടിലായിരുന്നു ഇവർ മദ്യ വിൽപ്പന നടത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീട്ടിലെത്തിയ പാർവ്വതിയെ പിടികൂടിയത്. വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച ആറ് ലിറ്റർ മദ്യവും പിടിച്ചെടുത്തിരുന്നു. പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കിയ പാർവ്വതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.
കുഴൽമന്ദം എക്‌സൈസ് റേഞ്ചിലെ എക്‌സൈസ് ഇൻസ്‌പെക്ടർക്കൊപ്പം, അസിസ്റ്റൻറ് എക്‌സൈസ് ഇൻസ്‌പെക്ടർ ധഗ്രേഡ് പമാരായ സർവ്വശ്രീ സന്തോഷ് കുമാർ പി, മൺസൂർ അലി.എസ്,പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മനോജ്, എം സിഇഒ റംലത് പി, എന്നിവർ ചേർന്നാണ് പ്രതിയെ പിടി കൂടിയത്.
അതേസമയം തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ കുഴൽമന്ദം എക്‌സൈസ് റേഞ്ച് നടത്തിയ മറ്റൊരു പരിശോധനയിൽ 25 ലിറ്റർ വാഷും, ചാരായവും പിടിച്ചെടുത്തിരുന്നു.
Discussion about this post