ഡല്‍ഹി: സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി മാര്‍ച്ച് 31 വരെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഇത് സംബന്ധിച്ച് വാണിജ്യമന്ത്രാലയത്തിലെ വിദേശ വ്യാപാര ഡയറക്ടര്‍ ജനറല്‍(ഡി.ജി.എഫ്.ടി.) ഇന്നലെ രാത്രി ഉത്തരവിറക്കി. റബ്ബറിന്റെ വിലത്തകര്‍ച്ചമൂലം പൊറുതിമുട്ടുന്ന കര്‍ഷകരെ സഹായിക്കാനാണ് കേന്ദ്രത്തിന്റെ നടപടി. റബര്‍ കര്‍ഷക പ്രതിസന്ധി നേരിടുന്നതിന് കേന്ദ്ര ഇടപെടലിന് മുറവിളി ഉയരുന്നതിനിടയിലാണ് കേന്ദ്ര നടപടി.
റബര്‍ ഇറക്കുമതി മുംബൈ, ചെന്നൈ തുറമുഖങ്ങളിലൂടെ മാത്രമാക്കി കഴിഞ്ഞ ദിവസം കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഈ വിജ്ഞാപനം ദേദഗതി ചെയ്താണ് പുതിയ ഉത്തരവ്.
രണ്ടു തുറമുഖങ്ങളിലൂടെ നിര്‍ബാധം അനുവദിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് യാതൊരു ഗുണവുമില്ലെന്നും ടയര്‍ വ്യവസായികള്‍ ഈ തുറമുഖങ്ങളിലൂടെ ഇറക്കുമതി നിര്‍ബാധം നടത്തുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
റബ്ബറിന്റെ വില നൂറിലും താഴേയ്ക്കു പതിച്ചതോടെ റബ്ബര്‍ ഉപജീവനമാര്‍ഗമായ മലയോരപ്രദേശങ്ങള്‍ കടുത്ത മാന്ദ്യത്തിലാണ്. വില പിടിച്ചുനിര്‍ത്താന്‍ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരള സന്ദര്‍ശനത്തിനിടെ ഉറപ്പുനല്‍കിയിരുന്നു
Discussion about this post