കണ്ണൂർ; തനിക്ക് നല്ലൊരു പട്ടിയുണ്ടെന്നും അത് പോലും ബിജെപിയിലേക്ക് പോകില്ലെന്നും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും കോൺഗ്രസ് അദ്ധ്യക്ഷനുമായ കെ സുധാരൻ. എന്നാൽ, വളർത്തുനായക്ക് വിവേകമുണ്ടെന്നും അത് ബി.ജെ.പിയിൽ പോകില്ലെന്നും എൽ.ഡി.എഫ് സ്ഥാനാർഥി എംവി ജയരാജൻ പ്രതികരിച്ചു.
സുധാകരന്റെ മുൻ പി.എ ആയിരുന്ന മനോജ് ബിജെപിയിൽ ചേർന്നതും അടുത്ത അനുയായി ആയിരുന്ന രഘുനാഥ് ബി.ജെ.പി സ്ഥാനാർഥിയായതും ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു തന്റെ പട്ടിപോലും ബി.ജെ.പിയിൽ പോകില്ലെന്ന് കെസുധാകരൻ പറഞ്ഞത്. ‘എന്നെ അറിയുന്നവർ എവിടെയെങ്കിലും പോയാൽ ഞാനാണോ ഉത്തരവാദി? ആരെങ്കിലും ബി.ജെ.പിയിലേക്ക് പോയതിന് ഞാൻ എന്ത് പിഴച്ചു? ഞാൻ ബി.ജെ.പിയിൽ പോകും എന്ന് പറയുന്നതിന് അടിസ്ഥാനമില്ല. എനിക്ക് പോകണമെങ്കിൽ എന്നേ പോകാമായിരുന്നു? എനിക്ക് നല്ലൊരു പട്ടിയുണ്ട്. ബ്രൂണോ എന്നാണ് പേര്.അത് പോലും ബി.ജെ.പിയിലേക്ക് പോകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി വളർത്തുകയല്ല കൊല്ലുകയാണ് ചെയ്യുകയെന്ന് വളർത്തുനായക്ക് അറിയാമെന്നും അത് ബിജെപിയിൽ പോകില്ലെന്നും എംവി ജയരാജൻ പറഞ്ഞു. രാഷ്ട്രീയ വിവേകമില്ലായ്മയാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post