മുംബൈ: ഒരു രാജ്യം എന്ന നിലയിൽ മതപരമായ ഒരു അസ്തിത്വം ഇന്ത്യക്ക് മുമ്പ് ഉണ്ടായിരുന്നില്ലെന്നും എന്നാൽ ഇന്ന് അതുണ്ടെന്നും വ്യക്തമാക്കി പ്രശസ്ത ബോളിവുഡ് നടി വിദ്യാ ബാലൻ. തന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് വിദ്യാ ബാലൻ മതപരമായ ധ്രുവീകരണത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറഞ്ഞത്.
അൺഫിൽട്ടേർഡ് ബൈ സംദീഷുമായുള്ള അഭിമുഖത്തിനിടെ, മതത്തിൻ്റെ കാര്യത്തിൽ ഇന്ത്യ കൂടുതൽ ധ്രുവീകരിക്കപ്പെട്ടിട്ടുണ്ടോ എന്ന് വിദ്യയോട് ചോദിച്ചപ്പോൾ, തീർച്ചയായും അങ്ങനെ സംഭവിച്ചിട്ടുണ്ട് എന്നാണ് വിദ്യാ ബാലൻ മറുപടി പറഞ്ഞത്.
ഒരു രാഷ്ട്രമെന്ന നിലയിൽ, നമുക്ക് മുമ്പ് ഒരു മതപരമായ ഐഡൻ്റിറ്റി ഇല്ലായിരുന്നു, പക്ഷേ ഇപ്പോൾ എന്തുകൊണ്ടെന്ന് എനിക്കറിയില്ല, അങ്ങനെയൊന്നുണ്ട്. ഇത് രാഷ്ട്രീയം കാരണം മാത്രമാണെന്ന് എനിക്ക് തോന്നുന്നില്ല സമൂഹ മാദ്ധ്യമങ്ങൾ കൂടെ ഇതിൽ വലിയ ഒരു പങ്ക് വഹിക്കുന്നുണ്ട്. ഒന്നുമില്ലാത്ത ഒരു ലോകത്താണ് നമ്മളെല്ലാവരും ഇന്ന് ജീവിക്കുന്നത് അതിനാൽ തന്നെ അസ്തിത്വം ഉണ്ടാവുകയെന്നത് വളരെ പ്രാധാന്യമുള്ളതാണ് വിദ്യ കൂട്ടിച്ചേർത്തു.
വളരെ അഗാധമായ ആത്മീയതയും ദിവസേനയുള്ള പ്രാർത്ഥനയും നടത്തുന്ന വിദ്യാ ബാലൻ എന്നാൽ മതപരമായ ആരാധനാലയങ്ങൾക് സംഭാവന കൊടുക്കുന്നതിനേക്കാൾ തനിക്ക് ഇഷ്ടം ഹോസ്പിറ്റലുകൾ സ്കൂളുകൾ പോലുള്ളവയ്ക്ക് സംഭാവന നല്കുന്നതാണെന്ന് തുറന്ന് പറഞ്ഞു.
Discussion about this post