തിരുവനന്തപുരം : ഡ്രൈവിംഗ് ടെസ്റ്റ് നടത്തിപ്പിൽ ഏർപ്പെടുത്തിയ പരിഷ്കരണങ്ങളിൽ ഇളവ് അനുവദിച്ച് ഗതാഗത മന്ത്രി. തൽക്കാലം പഴയ രീതിയിൽ തന്നെ തുടരാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഗ്രൗണ്ടുകൾ സജ്ജമാകാത്തതിനാലാണ് പരിഷ്കരണത്തിൽ ഇളവ് അനുവദിച്ചത് എന്നാണ് ഗതാഗത മന്ത്രി അറിയിച്ചത്.
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിന്റെ ആദ്യ ഭാഗമായ H എടുക്കൽ പഴയ രീതിയിൽ ഗ്രൗണ്ടിൽ തന്നെ ചെയ്യാവുന്നതാണെന്നും ഗതാഗത മന്ത്രി അറിയിച്ചു. അതേസമയം കയറ്റത്ത് നിർത്തി പുറകോട്ട് എടുക്കുന്നതും പാർക്കിങ്ങും റോഡ് ടെസ്റ്റിനിടയിൽ ചെയ്യിക്കണം എന്നാണ് പുതുതായി നൽകിയിട്ടുള്ള നിർദ്ദേശം.
Discussion about this post