തിരുവനന്തപുരം : തിരുവനന്തപുരത്ത് മെഡിക്കൽ കോളേജിൽ ജീവനക്കാരിക്ക് നേരെ രോഗിയുടെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ ജീവനക്കാരിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. എംആർഐ സ്കാനിങ് വിഭാഗത്തിലെ ജീവനക്കാരിയായ ജയകുമാരിക്കാണ് രോഗിയുടെ മർദ്ദനത്തിൽ പരിക്കേറ്റത്.
എംആർഐ സ്കാനിങ് നടത്താനായി തീയതി നൽകിയില്ലെന്ന് പറഞ്ഞ് വാക്ക് തർക്കം ഉണ്ടായതാണ് ആക്രമണത്തിന് കാരണമായത്. പൂവാർ സ്വദേശി അനില്‍ ആണ് ആക്രമണം നടത്തിയത്. കൈയിലെ ഇടി വള കൊണ്ട് ഇയാൾ ജയകുമാരിയുടെ മുഖത്ത് ഇടിക്കുകയായിരുന്നു.
ഇടിവള കൊണ്ടുള്ള ഇടിയേറ്റ് മുഖത്തെ എല്ലുകൾ പൊട്ടിയ ജയകുമാരിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ അനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.








