ന്യൂഡൽഹി : രാജ്യത്ത് വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. പാചക വാതക സിലിണ്ടർ വില 19 രൂപയാണ് കുറച്ചത്.
ഡൽഹി മുതൽ മുംബൈ വരെ സിലിണ്ടർ വിലയിൽ 19 -20 രൂപ വരെ കുറഞ്ഞു. സിലിണ്ടറിന്റെ ചെന്നൈയിൽ വില 1911 രൂപ ആയിട്ടുണ്ട്. കഴിഞ്ഞമാസം 31.50 കുറിച്ചിരുന്നു പുതിയ സിലിണ്ടർ വിലകൾ ഐഒസിഎൽ (ഇൻഡ്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് വെബ് ) അപ്ഡേറ്റ് ചെയ്തിട്ടുണ്ട് . പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
അതേസമയം ഗാർഗികാവശ്യത്തിന് ഉപയോഗിക്കുന്ന എൽപിജി സിലിണ്ടറിന്റെ വിലയിൽ ഇത്തവണ മാറ്റമില്ല.
Discussion about this post