ന്യൂഡൽഹി : എസ്എൻസി ലാവ്ലിൻ കേസിലെ അന്തിമ വാദം വ്യാഴാഴ്ച നടക്കും. ബുധനാഴ്ച കേൾക്കേണ്ടിയിരുന്ന അന്തിമവാദം സുപ്രീംകോടതി പരിഗണിച്ച മറ്റു കേസുകൾ നീണ്ടു പോയതിനെത്തുടർന്ന് വ്യാഴാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്യുകയായിരുന്നു.
എസ്എൻസി ലാവ്ലിൻ കമ്പനിയുമായി കരാർ ഉണ്ടാക്കിയതു വഴി സംസ്ഥാന സർക്കാരിന് 375 കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നുള്ളതാണ് കേസ്. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ്ജ സെക്രട്ടറി കെ മോഹന ചന്ദ്രൻ, മുൻ ഊർജ്ജ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ നൽകിയിരിക്കുന്ന അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
Discussion about this post