ഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ആരോപണവിധേയനായ പഞ്ചാബിലെ ഗുരുദാസ്പൂര്‍ മുന്‍ എസ്.പി സല്‍വീന്ദര്‍ സിങ് നിരപരാധിയാണെന്ന് നുണപരിശോധനയില്‍ കണ്ടത്തെിയതായി സൂചന.
ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ ചോദ്യം ചെയ്യലിലും തെളിവൊന്നും കണ്ടെത്താനായില്ല. ഇയാളുടെ അമൃത്സറിലെ വീട്ടിലും ഓഫിസിലും കഴിഞ്ഞദിവസം നടത്തിയ റെയ്ഡിലും സല്‍വീന്ദര്‍ സിങ്ങിന് സംഭവവുമായി ബന്ധമുണ്ടെന്നതിന് തെളിവ് കണ്ടത്തൊനായില്ലെന്നാണ് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ നല്‍കുന്ന സൂചന.
സല്‍വീന്ദറിന് പത്താന്‍കോട്ടെയും ഗുരുദാസ്പൂരിലെയും മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുണ്ടെന്നും ഇതാണ് വ്യോമകേന്ദ്രത്തിലേക്ക് നുഴഞ്ഞുകയറാന്‍ ഭീകരര്‍ ഉപയോഗപ്പെടുത്തിയതെന്നുമായിരുന്നു ആരോപണം. എന്നാല്‍ ഇതിനുള്ള തെളിവും പരിശോധനയില്‍ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post