കൊച്ചി: ബാര്‍ കോഴ കേസില്‍ മന്ത്രി കെ. ബാബുവിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിനോട് പ്രതികരിക്കാതെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.ബാബുവും.
വിധി പഠിച്ച ശേഷം ഇന്ന് തന്നെ പ്രതികരിക്കാമെന്ന് ബാബു പറഞ്ഞു. മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ കോടതി വിധി മാനിക്കണമെന്ന് മന്ത്രി പി.ജെ ജോസഫ് പറഞ്ഞു.
കെ.ബാബു രാജിവയ്ക്കണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വം ആവശ്യപ്പെട്ടു. മന്ത്രി ബാബു രാജിവയ്ക്കുക മാത്രമല്ല, വിജിലന്‍സ് തന്നെ പിരിച്ചുവിടക തന്നെയാണ് വേണ്ടതെന്ന് വി.എസ് സുനില്‍കുമാര്‍ പ്രതികരിച്ചു. ആഭ്യന്തര വകുപ്പ് നാടിന് നാടക്കേണ്ടാണ്. വിജിലന്‍സ് വകുപ്പ് അഴിമതിക്കാരെ സംരക്ഷിക്കാനുള്ള വകുപ്പായി മാറി. വിജിലന്‍സ് ഡയറക്ടര്‍ രാജിവയ്ക്കണമെന്നും സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു.
മാന്യതയുണ്ടെങ്കില്‍ ബാബു രാജിവയ്ക്കണമെന്ന് ബാറുടമ ബിജു രമേശ് ആവശ്യപ്പെട്ടു. എഫ്.ഐ.ആര്‍ സമര്‍പ്പിച്ചാല്‍ പദവിയില്‍ തുടരില്ലെന്ന് നിരന്തരം പറഞ്ഞിരുന്ന ബാബുവിന് അതു പാലിക്കാന്‍ കടമയുണ്ട്. പണം കൊടുത്തുവെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. തന്നോട് ബാബു പണം ആവശ്യപ്പെട്ടതിനും താന്‍ പണം കൊടുത്തതിനും ബാറുടമകള്‍ സാക്ഷികളാണെന്നും ബിജു രമേശ് പറഞ്ഞു.
Discussion about this post