കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള വിലകുറഞ്ഞ പ്രചരണ തന്ത്രമാണെന്ന് ബി.ജെ.പി നേതാവ് വി.മുരളീധരന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുരളീധരന്റെ വിമര്‍ശനം. കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോയുടെ ട്രയല്‍ റണ്‍ രാഷ്ട്രീയസ്റ്റണ്ട് എന്ന തലക്കെട്ടിലാണ് പോസ്റ്റ്.
5000 കോടിയിലധികം കേന്ദ്ര സഹായം ലഭിച്ച പദ്ധതിയാണ് മെട്രോ റെയില്‍. അങ്ങിനെയുള്ള ഒരു പദ്ധതിയുടെ പേരില്‍ നടത്തിയ ഈ ആഘോഷത്തിന് കേന്ദ്ര മന്ത്രിമാരെ ക്ഷണിക്കാതിരിക്കുന്നത് തന്നെ ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ദുരുദ്ദേശം വ്യക്തമാക്കുന്നെന്നും മുരളീധരന് ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം-
കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോയുടെ ട്രയല്‍ റണ്‍ രാഷ്ട്രീയസ്റ്റണ്ട്:
*****************************
കൊച്ചി മെട്രോയുടെ ട്രയല്‍ റണ്‍ നടത്തിയത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ സ്റ്റണ്ടാണ്. പ്രവര്‍ത്തനം ആരംഭിക്കാന്‍ ഇനിയും 9 മാസങ്ങള്‍ എടുക്കും എന്ന് പറയപ്പെടുന്ന പദ്ധതിയുടെ ട്രയല്‍ റണ്‍ എന്ന പേരില്‍ നടത്തിയ രാഷ്ട്രീയ മാമാങ്കം യു ഡി എഫിന്റെ വില കുറഞ്ഞ പ്രചാരണ തന്ത്രമാണ്. 5000 കോടിയിലധികം കേന്ദ്ര സഹായം ലഭിച്ച പദ്ധതിയാണ് മെട്രോ റെയില്‍. അങ്ങിനെയുള്ള ഒരു പദ്ധതിയുടെ പേരില്‍ നടത്തിയ ഈ ആഘോഷത്തിന് കേന്ദ്ര മന്ത്രിമാരെ ക്ഷണിക്കാതിരിക്കുന്നത് തന്നെ ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ദുരുദ്ദേശം വ്യക്തമാക്കുന്നു. മാത്രമല്ല കേന്ദ്രസര്‍ക്കാര്‍ നല്കിയ നിര്‍ലോഭമായ സഹകരണത്തെക്കുറിച്ച് ഒരു പരാമര്‍ശവും നടത്താത്ത മുഖ്യമന്ത്രിയുടെ നിലപാട് അപലപനീയമാണ് .
Discussion about this post