തിരുവനന്തപുരം: കാരക്കോണം മെഡിക്കൽ കോളജ് കോഴക്കേസില്‍ മുൻ സി എസ് ഐ ബിഷപ്പിന്റെ നേതൃത്വത്തിൽ നടത്തിയത് കോടികളുടെ കള്ളപ്പണം വെളുപ്പിക്കല്ലെന്ന് വ്യക്തമാക്കി ഇഡിയുടെ കുറ്റപത്രം. എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് മാതാപിതാക്കളിൽ നിന്നും ഏതാണ്ട് ഏഴ് കോടിയോളം രൂപ കോഴ വാങ്ങിയത് സിഎസ്ഐ മുന്‍ ബിഷപ് ധർമ്മരാജ് റസാലത്തിന്റെ നേതൃത്വത്തിലാണെന്നാണ് ഇഡി വ്യക്തമാക്കുന്നത് . കോളജ് ഡയറക്ടര്‍ ബെനറ്റ് എബ്രഹാം ഉള്‍പ്പെടെയുള്ളവര്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളിയാണെന്നും 1500ലേറെ പേജുകളിലുള്ള കുറ്റപത്രത്തില്‍ ഇ ഡി വെളിപ്പെടുത്തി.
കലൂരിലെ പിഎംഎല്‍എ കോടതിയില് ഇന്നലെയാണ് 1508 പേജുകളടങ്ങിയ കുറ്റപത്രം സമര്‍പ്പിച്ചത്. നേരത്തെ ഇവർക്കെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും ഉന്നതരെ പൂർണമായും ഒഴിവാക്കിയായിരിന്നു കുറ്റപത്രം സമർപ്പിച്ചത്. ഇതിനെ തുടർന്നാണ് തട്ടിപ്പിനിരയായ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് ഹൈക്കോടതിയുടെ നിർദ്ദേശം പ്രകാരം ഇ ഡി കേസ് ഏറ്റെടുക്കുകയായിരുന്നു.ഇതോടു കൂടിയാണ് വെള്ളറട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ ചുവടുപിടിച്ച് ഇഡി കേസിന്‍റെ അന്വേഷണം ഏറ്റെടുത്തത്
Discussion about this post