ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സംഖ്യമായ ഇൻഡി മുന്നണി സംഘം അധികാരത്തിൽ വന്നാൽ അയോദ്ധ്യയിലെ രാമക്ഷേത്രം ശങ്കരാചാര്യന്മാർ ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അദ്ധ്യക്ഷൻ നാനാ പട്ടോലെ. പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്ര നിർമാണത്തിൽ പ്രോട്ടോക്കോൾ വിരുദ്ധമായാണ് പ്രവർത്തിച്ചതെന്നും പ്രതിപക്ഷ സഖ്യം സർക്കാർ രൂപീകരിച്ചാൽ അത് തിരുത്തുമെന്നും പടോലെ അവകാശപ്പെട്ടു.
നാല് ശങ്കരാചാര്യന്മാരും രാമക്ഷേത്രം ശുദ്ധീകരിക്കും. അവിടെ രാം ദർബാർ സ്ഥാപിക്കും. അവിടെ അത് ശ്രീരാമന്റെ വിഗ്രഹമല്ല, രാം ലല്ലയുടെ ശിശുരൂപമാണെന്ന് നാനാ പടോല പറഞ്ഞു. നിരവധി പേരാണ് ഈ പരാമർശത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
മഹാരാഷ്ട്രയിലെ ആകെയുള്ള 48 ലോക്സഭാ സീറ്റുകളിൽ 35-ലധികം സീറ്റുകൾ ഇൻഡി മുന്നണി നേടുമെന്ന് പടോലെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് മഹായുതി സഖ്യം തകരുമെന്നും അദ്ദേഹം പ്രവചിച്ചു.ജൂൺ നാലിന് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മുറയ്ക്ക് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹായുതി സർക്കാർ താഴെ വീഴുമെന്ന് പടോലെ പറഞ്ഞു.
Discussion about this post