ന്യൂഡൽഹി : മദ്യനയക്കേസിൽ ജാമ്യം കിട്ടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കെജ്രിവാൾ പുറത്തിറങ്ങിയത്. ഇന്ന് മുതൽ പ്രചാരണ രംഗത്തേക്ക് ഇറങ്ങും.
രാവിലെ 11 മണിക്ക് കൊണോട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിലേയ്ക്കാണ് ആദ്യം പോകുന്നത്. ഉച്ചയ്ക്ക് ഒരു മണിക്ക് ആംആദ്മി പാർട്ടി ആസ്ഥാനത്ത് വാർത്താ സമ്മേളനം നടത്തും. ഡൽഹി , ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ പ്രചാരണ പരിപാടികളെ സംബന്ധിച്ചുള്ള കാര്യങ്ങളാകും വാർത്താ സമ്മേളനത്തിൽ പറയുക .
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജൂൺ 1 വരെയാണ് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. മാർച്ച് 21 നാണ് അരവിന്ദ് കെജ്രിവാളിനെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട അഴിമതി കേസിൽ അറസ്റ്റ് ചെയ്തത് .
Discussion about this post