ശ്രീനഗർ : കമ്യൂണിസ്റ്റ് ഭീകരരെ പിടികൂടി സുരക്ഷാസേന . രണ്ട് പേരെയാണ് പിടികൂടിയത്. വെടികോപ്പുകളും കുറ്റകരമായ വസ്തുക്കളും ഇവരിൽ നിന്ന് സുരക്ഷാ സേന കണ്ടെടുത്തു. ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നാണ് ഭീകരരെ പിടികൂടിയത്.
മാലിക് ചാക് ക്രോസിംഗിൽ 44 ആർആർ, 14-ാം ബറ്റാലിയൻ സിആർപിഎഫ് എന്നിവരുമായി ഷോപിയാൻ പോലീസ് സംയുക്ത നാക്ക പരിശോധനയ്ക്കിടെയാണ് രണ്ട് ഭീകരർ പിടിയിലായത്. പ്രദേശത്ത് തിരച്ചിൽ തുടങ്ങി എന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം പുഞ്ച് ജില്ലയിൽ ഷാസിതാർ മേഖലയിൽ സുരക്ഷാ സേനയും സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും കഴിഞ്ഞ ദിവസം തിരച്ചിൽ നടത്തിയിരുന്നു. അടുത്തിടെ പൂഞ്ച് ഭീകാരാക്രമണത്തിൽ ഒരു ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥൻ വീരമൃത്യ വരിക്കുകയും ചെയ്തു. നാല് പേർക്ക പരിക്കേൽക്കുകയും ചെയ്തിരുന്നു.
Discussion about this post