കോഴിക്കോട് : സ്വർണ്ണക്കടത്തിനായി ദിവസം ചെല്ലുന്തോറും പുതുവഴികൾ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് സ്വർണ്ണക്കടത്ത് സംഘങ്ങൾ. ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത് ലഹരിക്കടത്തിന് ഉപയോഗിക്കുന്ന രീതിയിൽ സ്വർണ്ണക്കടത്ത് ആരംഭിച്ചതായാണ്. സ്വർണ്ണം ക്യാപ്സ്യൂളുകൾ ആക്കി വിഴുങ്ങിയാണ് ഇത്തരത്തിൽ സ്വർണക്കടത്ത് നടത്തുന്നത്.
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ക്യാപ്സ്യൂളുകൾ ആക്കി വിഴുങ്ങിയ നിലയിൽ കണ്ടെത്തിയത് 63 ലക്ഷം രൂപയുടെ സ്വർണമാണ്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു കോഴിക്കോട് നാദാപുരം സ്വദേശി മുഹമ്മദ്, കുറ്റ്യാടി സ്വദേശികളായ സാജീർ, അബ്ദു സാലിഹ് എന്നിവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
കോഴിക്കോട് നാദാപുരം സ്വദേശിയായ മുഹമ്മദ് ആണ് 63 ലക്ഷം രൂപയുടെ സ്വർണ്ണം ക്യാപ്സ്യൂളുകൾ ആക്കി വിഴുങ്ങിയ നിലയിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയിരുന്നത്. ഇയാളിൽ നിന്നും സ്വർണം വാങ്ങാനായി എത്തിയിരുന്നവരായിരുന്നു സാജിറും അബ്ദു സാലിഹും. ഇവർ എത്തിയിരുന്ന വാഹനമടക്കം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Discussion about this post