എറണാകുളം : ഇന്നും സർവീസുകൾ റദ്ദാക്കൽ തുടർന്ന് എയർഇന്ത്യ എക്‌സ്പ്രസ്. രാവിലെ സർവീസുകൾ റദ്ദാക്കിയതായി അറിയിപ്പ് വന്നു. കണ്ണൂരിൽ നിന്നുള്ള രണ്ട് സർവീസുകളും കൊച്ചിയിൽ നിന്നുള്ള ഒരു സർവീസുകളാണ് ഇന്ന് രാവിലെ റദ്ദാക്കിയത്.
രാവിലെ പുറപ്പെടേണ്ട ദമാം , ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കി. അബുദാബി , റിയാദ് ദമാം , ബഹ്‌റൈൻ എന്നിവടങ്ങളിൽ നിന്നുള്ള കൊച്ചിയിലേക്ക് എത്തേണ്ട സർവീസുകളും മുടങ്ങി. ആഭ്യന്തര സെക്ടറിൽ ബാംഗളൂരൂ കൊൽക്കത്ത, ഹൈദരാബാദ് സർവീസുകളും ഇന്ന് മുടങ്ങി.
കഴിഞ്ഞ ദിവസവും ചില സർവീസുകൾ മുടങ്ങിയിരുന്നു. സൗദി അറേബ്യയിലെ ദമാം, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്ക് കൊച്ചിയിൽ നിന്നുള്ള വിമാന സർവീസുകളാണ് ഇന്നലെ മുടങ്ങിയത്. അബുദാബി, റിയാദ്, ദമാം, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സർവീസുകളും ഇന്നലെയുണ്ടായില്ല.
എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിച്ച് തുടങ്ങിയെങ്കിലും എയർ ഇന്ത്യഎക്‌സ്പ്രസ്ന്റെ സർവീസ് പ്രശ്നങ്ങൾ ഇതുവരെ തീർന്നിട്ടില്ല. പണിമുടക്കിയ ജീവനക്കാർ തിരിച്ചെത്തുന്ന മുറയ്ക്ക് സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത് . ജീവനക്കാർ ജോലിയിൽ മടങ്ങിയെത്തിത്തുടങ്ങിയെങ്കിലും ക്യാബിൻ ക്രൂവിന് ജോലി പുനരാരംഭിക്കാൻ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ട് . സർവീസുകൾ പൂർണമായും സാധാരണ നിലയിലാകാത്തതാണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണമായി അധികൃതർ പറയുന്നത്.











