ലണ്ടന്‍: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ പുതിയ തെളിവുകള്‍ നല്‍കിയെന്നും അവ പരിശോധിച്ച് നീതി നടപ്പാക്കുമെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. തങ്ങള്‍ ഒന്നും മറയ്ക്കുകയോ മറന്നു പോയിട്ടോ ഇല്ല, ഞങ്ങള്‍ക്ക് ഇന്ത്യ നല്‍കിയ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. അവ പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഞാന്‍ നരേന്ദ്ര മോദിക്കൊരു വാക്കു കൊടുത്തിട്ടുണ്ട്. കൂടാതെ കുറ്റക്കാരെ നീതിയുടെ മുന്നില്‍ കൊണ്ടുവരുന്നതിന് ഇന്ത്യയുടെ ഭാഗത്തു നിന്നും എല്ലാ സഹായവും അദ്ദേഹവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഞങ്ങള്‍ ഇപ്പോള്‍ പോകുന്നത് ശരിയായ ദിശയിലാണെന്നാണ് എന്റെ വിശ്വാസം. അധികം വൈകാതെ കുറ്റക്കാരെ നീതിക്ക് മുന്നില്‍ കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നവാസ് ഷെരീഫ് പറഞ്ഞു.
ഇന്ത്യ നല്‍കിയ തെളിവുകള്‍ പരിശോധിക്കുന്നത് കൂടാതെ കേസ് അന്വേഷിക്കുന്നതിന് ഒരു പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും അവര്‍ ഇന്ത്യയില്‍ പോയി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുമെന്നും ഷെരീഫ് പറഞ്ഞു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
Discussion about this post