ജയ്പൂര്‍: രാജസ്ഥാനിലെ ഖനിയിൽ ലിഫ്റ്റ് തകർന്നതിനെ തുടർന്ന് കുടുങ്ങിയവരെ പുറത്തെത്തിത്തിച്ചു. രാജസ്ഥാനിലെ ജുൻജുനു ജില്ലയിലെ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൻ്റെ കോലിഹാൻ ഖനിയിൽ ലിഫ്റ്റ് ആണ് തകര്‍ന്നത്. ഇന്നലെ രാത്രിയാണ് സംഭവം.
കൊൽക്കത്ത വിജിലൻസ് ടീം അംഗങ്ങൾ ഉൾപ്പെടെ 14 പേരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ ജയ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. കോലിഹാൻ ഖനിയിൽ 577 മീറ്റർ താഴ്ചയിൽ ആണ് ഇവർ കുടുങ്ങിയത്. ഇവരെ രാത്രി തന്നെ രക്ഷാപ്രവർത്തനം നടത്തി പുറത്തെത്തിക്കുകയായിരുന്നു.
കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം വിജിലൻസ് സംഘം പരിശോധനയ്ക്കായി ഷാഫ്റ്റിൽ ഇറങ്ങിയപ്പോഴാണ് സംഭവം. ഇവർ മുകളിലേക്ക് കയറുമ്പോള്‍ ഷാഫ്റ്റിൻ്റെ കയറ് പൊട്ടുകയായിരുന്നു.








